Sunday, December 13, 2015

ഓട്ടമല്‍സരം

                      കലാകായിക മേഖലകളില്‍ എങ്ങനെയെങ്കിലും ഒരു കയ്യൊപ്പ് പതിപ്പിക്കണമെന്നത് ചെറുപ്പം തൊട്ടേ എന്‍റെ ആഗ്രഹമായിരുന്നു. ഒന്നുമുതല്‍ നാലുവരെ ഞാന്‍ പഠിച്ച സ്കൂള്‍ ചെറുതായതുകൊണ്ടും അന്നവിടെ anniversary ഒഴിച്ച് മറ്റു പരിപാടികളൊന്നും നടത്താത്തതു കൊണ്ടും ടീച്ചര്‍മാര്‍ തന്നെപാട്ടിനും ഡാന്‍സിനുമുള്ള കുട്ടികളെ  select ചെയ്യുകയായിരുന്നു പതിവു, എന്നിട്ട് സബ്ജില്ലാതലത്തിലൊക്കെ മല്‍സരിപ്പിക്കും. ആകാശവാണിയില്‍ ഒരു പാട്ടവതരിപ്പിക്കാന്‍ കുട്ടികളെ select ചെയ്യുമ്പോള്‍  എന്തോ ഒരു കയ്യബദ്ധം കൊണ്ട് അവരെന്നെയും കൂട്ടി. പക്ഷെ പരിപാടി അവതരിക്കാന്‍ പോകുന്നതിന്‍റെ തലേന്ന് നടത്തിയ റിഹേഴ്സലില്‍ എന്‍റെ ശബ്ദം കേട്ട് പേടിച്ചുപോയ അവര്‍ " മോള്‍ പാടണ്ട, വെറുതെ കൈ കൊട്ടിയാല്‍ മാത്രം മതി " എന്നെന്നെ ഉപദേശിച്ചു. ഞായറാഴ്ച ബാലമണ്ഡലം പരിപാടിയില്‍ ഞാന്‍ കൈ കൊട്ടിയതെ ഉള്ളുവെങ്കിലും പരിപാടി അവതരിപ്പിച്ചവരുടെ പേര്‍ announce ചെയ്യുന്നതിന്‍റെ കൂട്ടത്തില്‍ ഷാജിത എന്നുകൂടെ ആകാശവാണിക്കാര്‍ പറഞ്ഞു.


"ന്‍റെ മകളു റേഡിയോയിലും കൂടി പാടി " എന്ന് ഉമ്മ ഞെട്ടല്‍ രേഖപ്പെടുത്തി. (ഇതെങ്ങാനും  വായിച്ചാല്‍  ഉമ്മ ഒന്നുകൂടി ഞെട്ടും).


അന്ചാം ക്ളാസ്സില്‍ പുതിയ സ്കൂളില്‍ ചേര്‍ന്നപ്പോഴേക്കും ഞാന്‍ കയറൂരിവിട്ട പശുവിനെപ്പോലെ സകല പരിപാടിക്കും പേരുചേര്‍ത്തു. ആയിടക്ക് ഞാന്‍ തന്നെ തിരക്കഥ, സംവിധാനം, അഭിനയം  ( വിഷയം - സ്ത്രീധനം) ഒക്കെ നിര്‍വഹിച്ച ടാബ്ളോ സ്കൂളില്‍ പ്രസിദ്ധമായിരുന്നു. ആണായി വേഷമിട്ട അസ്മ വെച്ച വെപ്പുമീശ കര്‍ട്ടന്‍ പൊക്കിയ സമയത്തു പറന്നുപോയി അതെടുക്കാന്‍ ഭാര്യയായി അഭിനയിക്കുന്ന ബിജി കുനിയുകയും അങ്ങനെ ചെയ്യല്ലെ, എന്നു അലറി അമ്മായിഅമ്മയായി അഭിനയിക്കുന്ന ഞാന്‍സംവിധായക ധര്‍മ്മം സ്റ്റേജില്‍  വെച്ചു തന്നെ നിര്‍വഹിക്കുകയും ചെയ്തു.എന്‍റെ കര്‍ണകഠോരശബ്ദത്തിലുള്ള പാട്ടുകള്‍ കേട്ട് സ്കൂള്‍ടീച്ചര്‍മാരും കുട്ടികളും മാത്രമല്ല  ബെന്ചുകളും ഡെസ്കുകളും  കൂടി ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്നു. മക്കള്‍ പരിപാടി അവതരിപ്പിക്കുന്നിടത്ത് മാതാപിതാക്കള്‍ വരുക എന്ന ഒരു സിസ്റ്റം അന്നൊന്നുമില്ലാത്തതിനാല്‍ ഉപ്പക്കും ഉമ്മക്കും അതൊന്നും കാണാനുള്ള യോഗം ഉണ്ടായില്ല. ഈ വക  പ്രകടനങ്ങള്‍ കാരണം  അപമാനഭാരം കൊണ്ട് ചൂളിപ്പോയി സാബിറ.   " ഇവളെന്നെ നാണം കെടുത്തുന്നു ഉമ്മാ" എന്ന് എത്ര തന്നെ കരഞ്ഞു പറഞ്ഞിട്ടും ഉമ്മ അതൊന്നും ലവലേശം ഗൌനിച്ചില്ല.

 

                         ടാബ്ളോ പോലെത്തന്നെ പ്രസിദ്ധമാണ്‍ ഞാന്‍ അവതരിപ്പിച്ച നാടോടി ന്രുത്തവും. ഡാന്‍സിന്‍റെ തുടക്കത്തില്‍ ഞാന്‍ കുട്ടയുമായി പതുക്കെ സ്റ്റെപ്പ് വെച്ച് പാട്ടിനനുസരിച്ച് മുന്നോട്ട് പോകണം, പിന്നെ കുട്ട താഴെ വെച്ച് കളി തുടങ്ങണം. അങ്ങനെ ഒക്കെ ചെയ്യാന്‍ റെഡിയായി ഞാന്‍ സ്റ്റേജിന്‍റെ പിറകില്‍ നിന്നു. എന്‍റെ നമ്പര്‍ വിളിച്ചു, ഹാര്‍മോണിയം ശബ്ദിക്കാന്‍ തുടങ്ങി, ഞാന്‍ സ്റ്റേജിലെത്തി.പെട്ടെന്ന് മൈക്കിലൂടെ ഒരലര്‍ച്ച, ശ്രദ്ധിച്ചപ്പോള്‍ എന്‍റേ ഡാന്‍സിന്‍റെ പാട്ടാണ്‍ അലര്‍ച്ചയുടെ രൂപത്തില്‍ മൈക്കിലൂടെ വരുന്നത്.ഹെന്ത്, വിജയച്ചേച്ചിയുടെ (സ്കൂളിലെ വാനമ്പാടി) ശബ്ദം ഇങ്ങനെയല്ലല്ലോ, ആലോചിച്ചു നിക്കാന്‍ സമയമില്ല, കഠോര ശബ്ദത്തിലുള്ള പാട്ട് എക്സ്പ്രസ്സ് ട്രെയിനിന്‍റെ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ കുട്ടയൊക്കെ വലിച്ചെറിഞ്ഞു അതിവേഗത്തില്‍ കളിക്കാന്‍ തുടങ്ങി.പല  പല  സ്റ്റെപ്പുകള്‍ കട്ട് ചെയ്തിട്ടും എനിക്കു പാട്ടിന്‍റെ കൂടെയെത്താന്‍ പറ്റുന്നില്ല.ആ തിരക്കിനിടയിലും ഞാന്‍ ആരാണ്‍ പാടുന്നതെന്നു പാളി നോക്കി

രതിച്ചേചി

ഞാന്‍ തകര്‍ന്നുപോയി, സ്വഭാവത്തില്‍ എന്‍റെ സ്വന്തം ചേച്ചിയായി വരുന്ന, ഭീകരമായ പാട്ടുകള്‍ പാടി ഞങ്ങളെ വധിക്കാറുള്ള രതിച്ചേച്ചിയുടെ കയ്യിലാണു എന്‍റെ പാട്ടു കിട്ടിയിരിക്കുന്നത് .എല്ലാം നഷ്ടപ്പെട്ട നാടോടിസ്ത്രീ പൊട്ടിക്കരയുന്ന സീനാണ്‍ അപ്പോള്‍ ഡാന്‍സില്‍. അല്ലെങ്കിലേ കരയാന്‍ മുട്ടി അടക്കിപ്പിടിച്ചു കളിക്കുന്ന ഞാന്‍ ആ സ്റ്റെപ്പെത്തിയപ്പോള്‍ നെഞ്ഞത്തടിച്ചു പൊട്ടിക്കരഞ്ഞു. പെട്ടെന്ന് ശബ്ദങ്ങളൊക്കെ നിലച്ചു.

കറന്‍റു പോയതാണ്. പക്ഷെ ചേച്ചി കറന്‍റുപോയതൊന്നും അറിഞ്ഞിട്ടു പോലുമില്ല. അല്ലെങ്കില്‍ തന്നെ രതിചേച്ചിക്കെന്തിനാ മൈക്ക്. സെക്കന്‍ഡും തേര്‍ഡും പോയിട്ട് ( ഫസ്റ്റിന്‍റെ കാര്യം ആദ്യമേ തീരുമാനമായിരുന്നു)ഒരു കുന്തവും കിട്ടാന്‍ പോകുന്നില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ നെഞ്ഞത്തടിക്കല്‍ നിര്‍ത്തി സ്റ്റേജിന്‍റെ പിന്നിലേക്ക് കരഞ്ഞുകൊണ്ട് ഒറ്റ ഓട്ടം ഓടി. ഞാന്‍ ഓടിപ്പോന്ന് കുറച്ചുകൂടി കഴിഞ്ഞാണ്‍ രതിച്ചേച്ചി ഞാന്‍ സ്ഥലത്തില്ലെന്നു മനസ്സിലാക്കി പാട്ടു നിര്‍ത്തിയത്. താമസം വിനാ ചേച്ചി എന്‍റടുത്ത് ഓടിയെത്തി.


 "സാരമില്ല മോളെ, ഒരു കറന്‍റുപോയതിനു ഓടിപ്പോരുകയാണോ ചെയ്യുക, അവിടെ നിന്നു കളിച്ചിരുന്നെങ്കില്‍ ഫസ്റ്റ് കിട്ടിയേനെ"  എന്നു ആശ്വസിപ്പിക്കാന്‍ തുടങ്ങി.

ചേച്ചിയുടെ പാട്ടു കാരണമാണ്‍ ഞാനോടിയതെന്നു ഒരു പത്താം ക്ളാസ്സുകാരിയോട് ഒരു അന്ചാം ക്ളാസ്സുകാരി എങ്ങനെ പറയാന്‍.തിരക്കു കാരണം വിജയചേച്ചി പാടാന്‍ പറ്റില്ലല്ലോ, എന്ത് ചെയ്യും എന്നു വിലപിച്ചപ്പോള്‍ രതിചേച്ചി ചാടി വീണ്‍ കരസ്ഥമക്കിയതായിരുന്നു എന്‍റെ പാട്ട്               അങ്ങനേയിരിക്കുമ്പോഴാണു എനിക്കു സ്പോര്‍ട്സില്‍ കൂടി മല്‍സരിക്കാനുള്ള ഭാഗ്യമുണ്ടായത്. എല്ലാവരും ആകാംക്ഷയൊടെ ഉറ്റുനോക്കുന്ന 400 മീറ്റര്‍ റിലേ മല്‍സരം നടക്കാന്‍ പോകുന്നു.ഫസ്റ്റ് ലാപ്പോടേണ്ട സ്മിത ഒ കെ ക്ക് പെട്ടെന്നൊരു തലചുറ്റല്‍, പകരം ഓടാന്‍ ആളുണ്ടോന്ന് ഡ്രില്‍ മാഷ് വിളിച്ചു ചോദിച്ചു. സാബിറക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പെ ഞാനോടി ഗ്രൌണ്ടിലിറങ്ങി, രാജന്‍ മാഷെനിക്കു നമ്പര്‍ കുത്തിത്തന്നു. ഞാന്‍ പുറത്തുള്ള ട്രാക്കിലായതിനാല്‍ എന്നെ മറ്റുള്ളവരെക്കാള്‍ മുന്നിലാണ്‍ നിര്‍ത്തിയിരിക്കുന്നത്.ഞാനെല്ലാവരെയും അഭിമാനപുരസ്കരം ഒന്നു വീക്ഷിച്ചു.വിസിലടിച്ചു, എല്ലാവരും പറപറക്കുന്നു, ഞാനും കൂടെപറന്നു.ഒരു നിമിഷം കഴിഞ്ഞില്ല തേഡ് ട്രാക്കിലോടുന്ന ലൈല എന്നെ വെട്ടിച്ചു, സാരമില്ല സെക്കന്‍റെങ്കില്‍ സെക്കന്‍ഡ്, ഞാനാഞ്ഞു കുതിച്ചു,  അടുത്ത നിമിഷം സുജാത, പിന്നെ നിഷ,മാധവി. എന്തിനു പറയുന്നു ഓടുന്ന എല്ലാവരും എന്‍റെ മുന്നിലായി.ഞാനെത്ര ഓടിയിട്ടും നൂറുമീറ്ററെത്തുന്നില്ല.സ്കൂളിലെ എല്ലാവരും  സാബിറയൊക്കെ തൊണ്ട പൊട്ടി എന്നെ   അപ്, അപ് എന്നു വിളിച്ചു പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ചിലരെന്‍റെ കൂടെ ട്രാക്കിനു പുറത്തൂടെ ഓടുന്നു, എന്തു കാര്യം.എത്താത്ത കാരണം ഞാന്‍ പിന്നോട്ടാണോ ഓടുന്നതെന്നു എനിക്കു തന്നെ സംശയം തോന്നി.ഏകദേശം എല്ലാവരും ബാറ്റണ്‍ കൈമാറിക്കഴിഞ്ഞു, എന്‍റെ ബാറ്റണ്‍ വാങ്ങാന്‍  നില്‍ക്കുന്ന ഷീജയുടെ  കൈ നീട്ടി നീട്ടി ഒടിയാറായപ്പോളാണു ഞാന്‍ ഓട്ടം അവസാനിപ്പിച്ചു ബാറ്റണ്‍ കയ്യില്‍ കൊടുത്തതു, എന്നിട്ടു നാടകീയമായി കുഴഞ്ഞു വീണു. ആരും എന്നെ ഗൌനിച്ചില്ല സാബിറപോലും.


                     ഷീജയുടെ കയ്യില്‍ ബാറ്റണ്‍ കിട്ടുമ്പോഴേക്കും ബാക്കിയുള്ളവരുടെ സെക്കന്‍ഡ് ലാപ്പ് തീരാറായിരുന്നു. ഇല എന്നു വിളിപ്പേരുള്ള ഷീജ സര്‍വ്വശക്തിയുപയോഗിച്ചോടി എത്രയും പെട്ടെന്നു തന്നെ ബാറ്റന്‍ കൈമാറി. ഞങ്ങളുടെ ടീമില്‍ അവസാനലാപ്പോടുന്ന  ബല്ക്കീസ് നോക്കുമ്പോള്‍  മല്‍സരം ഏകദേശം തീര്‍ന്നമട്ടാണ്.പിന്നീട് ബള്‍ക്കീസ് നടത്തിയ ഓട്ടം സ്കൂളിന്‍റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്തു, അവിശ്വനീയമായ ആ ഓട്ടത്തിനൊടുവില്‍ ബള്‍ക്കീസ് മൂന്നാമതായി ഫിനിഷ് ചെയ്ത് തളര്‍ന്നുവീണു.(ബള്‍ക്കീസിനെയെങ്ങാനും വല്ല ഒളിമ്പിക്സിനും മല്‍സരിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് വല്ല മെഡലും കിട്ടിയേനെ, പക്ഷെ അവളുടെ ഉപ്പ സമ്മതിക്കാത്തതു കാരണം സബ്ജില്ലാതലത്തില്‍ പോലും അവളെ മല്‍സരിപ്പിക്കാന്‍ രാജന്‍മാഷ്ക്കായില്ല).

 

                     പിന്നീട് വിവാഹശേഷം ഞാന്‍ ഷാനുക്കയോട് " കണ്ടോ, എനിക്ക് സ്പോര്‍ട്സില്‍പോലും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട് എന്നു വീമ്പു പറയുമ്പോള്‍ ആ മല്‍സരത്തിനു ദ്രുക്സാക്ഷിയായിരുന്ന സാബിറ എന്നെ ഒരു നോട്ടം നോക്കും, എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട എന്ന മട്ടില്‍.


21 comments:

shajitha said...

ഷഹീമിന്‍റെ നാടക മത്സരം - ഒരു തത്സമയ റിപ്പോർട്ടിംഗ് വായിച്ചപ്പോള്‍ എനിക്കും എന്‍റെ പഴയകാലം ഓര്‍മ്മവന്നു, അങ്ങനെ ഇട്ടതാണ്‍ ഈ പോസ്റ്റ്

സുധി അറയ്ക്കൽ said...

കൊള്ളാം...കലാകായികസാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു അല്ലേ??

ഭവതി നൂറുമീറ്റർ ഓടിയെത്തിയപ്പോഴേയ്ക്കും മത്സരം കഴിഞ്ഞിരുന്നു എന്നായിരുന്നെങ്കിൽ തകർത്തേനേ.(സത്യം അതാണെങ്കിലും)

ഞാൻ അഞ്ചാംക്ലാസ്സിൽ പഠിച്ചിരുന്നപ്പോൾ ഒരു വർക്ക്‌ എക്സ്പീരിയൻസിനു പങ്കെടുത്ത വിവരം ഒരു പോസ്റ്റിൽ ചെയ്തിട്ടുണ്ട്‌...ലിങ്ക്‌ ഇടുന്നില്ല.

നന്ദി.!!!

വീകെ said...

എന്തിലും ഏതിലും പങ്കെടുക്കാനുളള തൃഷ്ണയാണ് വേണ്ടത്. അതുണ്ടല്ലൊ വേണ്ടുവോളം...
എന്നേപ്പോലുളളവർക്ക് ഇല്ലാത്തതും അതുതന്നെ ....
ആശംസകൾ

വീകെ said...

എന്തിലും ഏതിലും പങ്കെടുക്കാനുളള തൃഷ്ണയാണ് വേണ്ടത്. അതുണ്ടല്ലൊ വേണ്ടുവോളം...
എന്നേപ്പോലുളളവർക്ക് ഇല്ലാത്തതും അതുതന്നെ ....
ആശംസകൾ

ajith said...

കഷ്ടമായിപ്പോയി
സ്പോർട്സിൽ തുടരേണ്ടതായിരുന്നു.
ഒരു ഒളിമ്പിക്സ് മെഡൽ പോയില്ലേ!!!!

Shaheem Ayikar said...

പാട്ട് / കൈകൊട്ടൽ , റേഡിയോ , ടാബ്ളോ ( അതും , തിരക്കഥ/ സംവിധാനം/ അഭിനയം ! ) , നാടോടി നൃത്തം , 400 മീറ്റര്‍ റിലേ മല്‍സരം ....... ഇതെല്ലാം കൂടി ഒരു സ്കൂൾ യുവജനോത്സവം ഒറ്റയ്ക്ക് നടത്താനുള്ള ഐറ്റംസ് കയ്യിലുണ്ടല്ലോ !! ഷാജിത, ഒരു സകല കലാ വല്ലഭ തന്നെ ... ഇത്രയും നല്ല ഒരു പഴയ കാലം ഓർത്തെടുക്കാൻ നിമിത്തമായതിലും ,അതൊരു നല്ല പോസ്റ്റ്‌ ആയതിലും , പൊളിഞ്ഞു പോയെങ്കിലും എന്റെ നാടകത്തിലെ ആ പാവം ഭടന്റെ ജീവിതം ധന്യമായി ... :)

shajitha said...

comments okke vaayich enikku chiri vannu, sudhiyude kattilundakkiya post alle, annath vaayich njan chirichathinu kayyum kanakkumilla, vk sir, thirshnayokke venduvolamund, kazhivanillathath, sirineppole okke njan ezhuthumenkil njan evideyethiyene, ajith sir paranjathu pole thudarnnum sportsil thudaranamennundaayirunnu pakshe rajan mash sammathikkande, ini aa groundinte parisarath kandupokaruthennayirunnu kalpana, bhatanu prathyekichu nandi, ennekkond ee post ideeppichallo naaTakathekkurichezhuthi

ellaavarkkum nandi, ente ee mandatharangal vayikkunnathinum prolsahippikkunnathinum

Vimal Kumar said...

Superb illustration of memories.

മുഹമ്മദ്‌ ആറങ്ങോട്ടുകര said...

സ്റ്റേജും അതിലെ സംഭവവിലാസങ്ങളും നേരില്‍ത്തന്നെ കണ്ടു...ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...

Areekkodan | അരീക്കോടന്‍ said...

സ്റ്റേജിൽ തുടങ്ങി ഗ്രൌണ്ടിൽ അവസാനിച്ച ഒരു പിടി നല്ല ഓർമ്മകൾ....

shajitha said...

thanks vimal, muhammed sir, and areekkodan sir

കല്യാണി said...
This comment has been removed by the author.
കല്യാണി said...

ഓർമ്മകൾ വളരെ നന്നായി എഴുതിയല്ലോ...

shajitha said...

thanks kalyani

pmkoya clt said...

മോശമായില്ല..എഴുത്ത് ശൈലിയില്ലാത്ത
ഒരു കഥ പറച്ചില്‍...ആസ്വദിക്കാന്‍
കഴിയും...

Cv Thankappan said...

പണ്ടത്തെ ഓര്‍മ്മകള്‍ ഓര്‍ത്തോര്‍ത്തുക്കൊണ്ടിരിക്കുമ്പോള്‍ ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!!!
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കലാകായിക പ്രതിഭയായ
എഴുത്ത്കാരിയുടെ ബാല്യകാല
സ്മരണകൾ അതിമനോഹരമായി തന്നെ
ചൊല്ലിയാടിയിരിക്കുന്നു ...

shajitha said...

koya sir, thankappan sir vayichathil santhosham

kalakayikaprathibha... murali sir enne kaliyakkalle

misha gireesh said...

Those who sorrowed, they must have read ur blog...those who r alone...this blog is very rely for them...those who like laugh...they likes ur blog...all the best

misha gireesh said...

Those who sorrowed, they must have read ur blog...those who r alone...this blog is very rely for them...those who like laugh...they likes ur blog...all the best

shajitha said...

Mishaa, Thanks for such a wonderful comments