Thursday, March 13, 2014

ഡ്രൈവിംഗ് ടെസ്റ്റ്

                   റാലി സൈക്കിള്‍ ഓടിക്കാന്‍ അറിയാത്തതിലുള്ള ഉപ്പയുടെ നിരന്തരമായ പരിഹാസം ചെറുപ്പം മുതല്‍ കേള്‍ക്കുന്നതുകൊണ്ടോ എന്തോ ഡ്രൈവിങ് അറിയുന്നവരോട് എനിക്ക് ആരാധനയായിരുന്നു. ഒരീച്ച പോലും പോകാത്ത
ഞങ്ങളുടെ നാട്ടിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ അവിടത്തെ ഏക ബസായ MR Service ഡ്രൈവര്‍ സുര പറത്തും, അതും നോക്കിക്കൊണ്ട് നിര്‍നിമ്മേഷയായി ഞാന്‍
ഡ്രൈവറുടെ സീറ്റിനു പിറകില്‍ തൂങ്ങി നില്ക്കും.(Students ഇരിക്കരുത് എന്ന
അലിഖിത നിയമവും പാലിച്ച്). ഞങ്ങളുടെ നാട്ടിലെ
ഡ്രൈവര്‍മാരെല്ലാം സാധുക്കളും പാവങ്ങളുമായിരുന്നു.ആ തൂങ്ങി നില്പ്പിനിടയില്‍ എനിക്ക് പല സംശയങ്ങളും വരും.ചില ഇടുക്കു വഴികളിലൂടെ ബസ്സ് ഒരിക്കലും പോകില്ലെന്നുറപ്പിക്കും, പക്ഷെ ബസ് easy ആയി കേറിപ്പോകും, ഈ സമയങ്ങളിലെല്ലാം ഞാന്‍ സുരയെ അഭിമാനപുരസ്കരം നോക്കും. എന്‍റെ ഈ കാഴ്ചപ്രശ്നം പോലെ തന്നെ ഉള്ള മറ്റൊരു പ്രശ്നമായിരുന്നു, Left Rightപ്രശ്നം. ചോറുണ്ണുന്ന കയ്യേത് എന്ന് ചിന്തിച്ചാലല്ലാതെ എനിക്ക് റൈറ്റൊ ലെഫ്‌റ്റോ പറയാന്‍ കഴിയില്ല. ഇങ്ങനെ ചിന്തിക്കുന്ന സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ ചെറുപ്പത്തില്‍ ഈ technique പഠിപ്പിച്ചു തന്ന ജാനകി റ്റീച്ചറെ പ്രാകും.ഈ പ്രശ്നം കാരണം ആരെങ്കിലും വഴിചോദിച്ചാല്‍ ഞാന്‍ തെറ്റിച്ചേ പറഞ്ഞുകൊടുക്കൂ, ഓട്ടോയിലൊക്കെ പോകുമ്പോള്‍ ഞാന്‍ സ്റ്റൈലില്‍ ഓട്ടോക്കാരനോട് ആജ്ഞാപിക്കും, ഇനി റൈറ്റിലേക്ക് പോട്ടെ എന്നൊക്കെ(ലെഫ്റ്റിലേക്ക് പോട്ടെ എന്നാണ്‍ സാരാംശം) അപ്പോള്‍ അയാളെന്നെ ഒരു നോട്ടം നോക്കാനുണ്ട്, ഇതേത് വട്ടത്തിയാണ്‍ എന്ന മട്ടില്‍.

     അങ്ങനെ ജോലി കിട്ടിയ സമയം. എല്ലാ അല്ലലും അലട്ടലും തീര്‍ന്നിരിക്കുന്നു, പോരാത്തതിനു പഠിക്കുക എന്ന മാരണവും ചെയ്യേണ്ടതില്ല, ഡ്രൈവിംഗ് പഠിക്കുക തന്നെ, ഞാന്‍ തനൂജമാഠത്തെയും കൂട്ടി പഠിക്കാന്‍ പുറപ്പെട്ടു.ദക്ഷിണയും വെച്ച് ഞാന്‍ ബിനുസാറിന്‍റെ കീഴില്‍ പഠനം തുടങ്ങി.ക്ഷമാശീലനായ പാവം പിടിച്ച മനുഷ്യന്‍.ആദ്യമൊക്കെ സാര്‍ ക്ടാവേ Right ഒടിക്കൂ എന്നു പറഞ്ഞാല്‍ ഞാന്‍ ചോറുണ്ണുന്നതു ഏതുകൈ എന്നു ചിന്തിക്കാന്‍ തുടങ്ങും.അപ്പോഴേക്കും സമയം തീര്‍ന്നു കാണും.പിന്നെ പിന്നെ സര്‍ Right ഒടിക്കു എന്നു ഗര്‍ജിക്കാന്‍ തുടങ്ങി.ഗര്‍ജനം കാരണം ഏതുകൈ എന്നു ഏകാഗ്രതയോടെ ചിന്തിക്കാന്‍ പറ്റില്ല.അപ്പൊ ഞാന്‍ ഏതെങ്കിലുമൊക്കെ ഒടിച്ചുകൊടുക്കും, എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയതോടെ സര്‍ ദുര്‍വാസാവായി മാറി.പിന്നെ കാറില്‍ സ്റ്റിയരിംഗ് ഒഴിച്ച് എല്ലാം double ആയ കാരണം അപകടങ്ങളൊന്നും ഉണ്ടായില്ല.തിയറിയില്‍ എന്നെ കടത്തി വെട്ടാന്‍ആരുമുണ്ടായിരുന്നില്ല.ക്ലച്ച് അമര്‍ത്തിയേ ഗിയര്‍ മാറാവൂ എന്നൊക്കെ ഏതൊറക്കത്തില്‍ ചോദിച്ചാലും ഞാന്‍ പറയുമെങ്കിലും പ്രാക്റ്റിക്കലില്‍ ഞാനൊരു പരാജയമായിരുന്നു. H എത്തിയപ്പോഴേക്കും എന്നെ ചീത്ത പറഞ്ഞ് സാറും കേട്ട് കേട്ട് ഞാനും തളര്‍ന്നു.അങ്ങനെ ഒരു ദിവസം എന്‍റെ പ്രകടനം കണ്ട് സാറിന്‍റെ സമനില തന്നെ തെറ്റി, ഹെന്ത് ചണ്‍ഠീഖടും കൂത്താട്ടുകുളത്തും പോയി വന്ന ഞാന്‍, ആ എന്നെയാണ്, ഞാന്‍ ഉടന്‍ എന്‍റെ സഹോദരി സാബിറയെ phone വിളിച്ചു(അവളുടെ കണ്ണില്‍ ലോകത്തേറ്റവും ബുദ്ധിയുള്ളവളും കഴിവുള്ളവളും  ഞാനാണ്). വിവരങ്ങളൊക്കെ കേട്ട് അവള്‍ ഞെട്ടിപ്പോയി, ഒന്നുനും കൊള്ളാത്ത കാര്‍ എനിക്ക്കോടിക്കനറിയില്ല, ഞാന്‍ ഒരു ബിനുസാറിന്‍റെ ചീത്തയും കേട്ടിരിപ്പാണെന്ന്.അവള്‍ കലി തുള്ളി, ആരാണ്‍ ഈ ബിനുസാര്‍, അയാള്‍ പോയി പണി നോക്കട്ടെ, ഇത്രയൊക്കെ പരീക്ഷ ജയിച്ചില്ലേ, ഇനി ഇപ്പൊ ഒരു മണ്ടക്കാര്‍ ഓടിക്കനറിയില്ലെങ്കില്‍ ഒരു കുന്തവുമില്ല.ആഹ്ഹാ.ഞാന്‍ സമാധാനത്തോടെ phone വെച്ചു.പക്ഷെ അടുത്ത ദിവസമായപ്പോഴേക്കും എന്‍റെ മനസ്സു മാറി. വീണ്ടും ക്ലാസിനു പോയിത്തുടങ്ങി. ഒരുവിധം ഞാന്‍ H പഠിച്ചെടുത്തു.എന്‍റെ കഴിവില്‍ നല്ല വിശ്വാസമുള്ളതു കൊണ്ട് സ്റ്റിയറിംഗ് ഒരിക്കലും സാര്‍ എനിക്കൊറ്റക്കു തന്നിരുന്നില്ല.

                     അങ്ങനെ മര്‍മ്മപ്രധാനമായ ആ ദിവസം വന്നെത്തി, ഡ്രൈവിംഗ് ടെസ്റ്റ്.ബീവറേജസ്സിലെ ക്യൂ പോലെ ഏതാണ്ട് ഐക്യത്തോടെയും പരസ്പരസ്നേഹത്തോടെയും നില്‍ക്കുന്ന മറ്റൊരു സ്ഥലമാണ്‍ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലവും.ഓരോരുത്തര്‍ H എടുക്കുന്നത് പെരുമ്പറ കൊട്ടുന്ന ഹ്രുദയത്തോടെയാണ്‍ നമ്മള്‍നോക്കി നില്ക്കുക.അവസാനം എന്‍റെ സമയം എത്തി.ആളുകളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഞാന്‍ H എടുത്തുകൊണ്ടിരിക്കുകയാണ്.ഇടക്ക് സാറിന്‍റെ മുഖം കണ്ണാടിയില്‍കൂടി കാണാം.ഞാനെന്തൊക്കെയാണാവോ കാട്ടികൂട്ടാന്‍ പോകുന്നത് എന്നോര്‍ത്തു ഞെട്ടിക്കൊണ്ട് സാര്‍ ഭൂമിയിലേക്കും നോക്ക്ക്കി നിപ്പാണ്.കൂടെ തനൂജ മാഠവും.കമ്പികളൊന്നും തട്ടി മറിച്ചിടാതെ വിജയകരമായി ഞാന്‍ അവസാനലാപ്പെത്തി.സ്വല്‍പ്പം ചെരിഞ്ഞാണ്‍ എന്‍റെ വണ്ടി നിക്കുന്നത്, ഇനി ഒരുവട്ടം പിന്നിലേക്ക് കൂടി വണ്ടി എടുത്ത് തുടങ്ങിയിടത്തു തന്നെ എത്തിച്ചാല്‍ H പൂര്‍ത്തിയായി.ഞാന്‍ കണ്ണാടിയിലൂടെ വണ്ടി ഓഫ്ഫാകാതെ സാറിനെ നോക്കി, സാര്‍ ആശ്വാസത്തോടെ സ്വല്പം ലെഫ്റ്റ് ഒടിക്കണം എന്നു vehicle Inspector കാണാതെ എന്നോട് ആംഗ്യം കാണിച്ചു(വണ്ടി സ്റ്റഡി അക്കാന്‍ വേണ്ടി).ഒട്ടും താമസിച്ചില്ല,സ്വല്പം റൈറ്റ് ഒടിച്ചുകൊണ്ട് പോരേ എന്ന മട്ടില്‍ സാറിനെ നോക്കിയതും സാര്‍ പഴയ ദുര്‍വാസാവായി മാറി.അങ്ങനെ ഒന്നുകൂടി ചെരിഞ്ഞ് കമ്പി മുട്ടി മുട്ടിയില്ല എന്ന മട്ടില്‍ ഞാന്‍ പൂര്‍ത്തിയാക്കി. എല്ലാവരും ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു.

                          റോഡിനു യോഗ്യത നേടിയ ഞാനും തനൂജമാഠവും സാറിന്‍റെ മറ്റു രണ്ടു studentsനു ഒപ്പം കാറില്‍ കയറി ഇരുന്നു.Vehicle Inspector വന്നെത്തി.ആദ്യം ഓടിച്ചത് 18 വയസ്സു മാത്രം പ്രായമായ എന്നല്‍ നല്ലവണ്ണം ഓടിക്കാനറിയുന്ന ഒരു കുട്ടിയെക്കൊണ്ടായിരുന്നു.അതിന്‍റെ പ്റായക്കുറവു നിമിത്തം Vehicle Inspector ന്‍റെ ഞെട്ടിക്കലില്‍ അതു കുറച്ച് ഞെട്ടിയതൊഴിച്ചാല്‍ വളരെ നന്നായി തന്നെ റോഡ് പൂര്‍ത്തിയാക്കി.പിന്നെ തനൂജ മാഠമായിരുന്നു. മാഠവും അസ്സലായിതന്നെ റോഡ് ചെയ്തു.അടുത്തത് എന്‍റെ ഊഴമാണ്.ഇയാള്‍ ഞെട്ടിച്ചാലൊന്നും ഞാന്‍ ഞെട്ടാന്‍ പോകുന്നില്ല എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് ഞാന്‍ ഡ്രൈവിംഗ് സീറ്റിലിരുന്നു(ടെസ്റ്റ് കഴിഞ്ഞപ്പോള്‍ ഞെട്ടിയത് ഇന്‍സ്പെക്റ്ററായിരുന്നു എന്നു മാത്രം). ആദ്യമായി സ്റ്റിയറിംഗ് ഒറ്റക്ക് കൈകാര്യം ചെയ്യാന്‍ പോവുകയാണ്.വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. നമുക്ക് എല്ലാ ഗിയറുകളൂം അറിയാം എന്നാ കാര്യം എത്രയും വേഗത്തില്‍ വെഹികള്‍ ഇന്‍സ്പെക്റ്ററെ ബോധ്യപ്പെടുത്തണം എന്ന സാറിന്‍റെ ആപ്തവാക്യം ഞാനോര്‍ത്തു. സ്റ്റാര്‍ട്ട് ചെയ്ത് ഒരു സെക്കന്‍റു കഴിഞ്ഞപ്പൊ തന്നെ ഞാന്‍ രണ്ടാമത്തെ ഗിയറും ഇട്ടു. വണ്ടി പറക്കാന്‍ തുടങ്ങി, സ്റ്റിയറിംഗൊക്കെ പാളിപ്പോകുന്നു. Left ഒടിക്കു Right ഒടിക്കു എന്നൊക്കെ Vehicle Inspector പറയുന്നുണ്ട് അതിനനുസരിച്ച് ഞാന്‍ എല്ലാം opposite ഒടിക്കുന്നുണ്ട്. . അത്യാവശ്യം traffic ഉള്ള റോഡിലാണ്‍ ടെസ്റ്റ്, ആളുകള്‍ മൂക്കത്തു വിരലും വെച്ച് വളഞ്ഞും പുളഞ്ഞും പോകുന്ന എന്‍റെ വണ്ടി  നോക്കി നില്ക്കുകയാണ്. ബ്രേക്ക് ചവിട്ടാന്‍ vehicle inspector ഗര്‍ജിച്ചു, അതനുസരിച്ഛ് ഞാന്‍ ആഞ്ഞു ചവിട്ടി, പക്ഷേ ആക്സിലറേറ്ററാണെന്നു മാത്രം.അതിനിടക്ക് വണ്ടി ഒരു പെട്ടി ഓട്ടോയെ മുട്ടാന്‍ പോയി.മുട്ടി മുട്ടിയില്ല, എന്നെ തട്ടി മറിച്ചിട്ട് vehicle inspector  സ്റ്റിയറംഗ് കൈക്കലാക്കി. വണ്ടി ഓഫ് ചെയ്തു.കടക്കു പുറത്ത് എന്ന ഒറ്റ അലര്‍ച്ച.ഇന്‍സ്പെക്റ്റര്‍ എന്നെ കൈ വെക്കുന്നതിനു മുമ്പ് ഞാന്‍ ഓടി കാറില്‍ നിന്നും ഇറങ്ങി.

45 comments:

Vimal said...

എന്തായാലും ലൈസൻസ് കിട്ടിയില്ല എന്ന് അനുമാനിക്കുന്നു. അത് ഏതായാലും നന്നായി. നമ്മൾ വാഹനം ഓടിക്കുമ്പോൾ അത്രയും തന്നെ ഹരിത ഗേഹ വാതകങ്ങൾ (greenhouse gases) ആണ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. ഒരു വർഷം 1.5 മില്യണ്‍ മെട്രിക് ടണ്‍ ഹരിത വാതകങ്ങൾ ആണ് വാഹനങ്ങൾ അന്തരീക്ഷത്തിൽ തള്ളുന്നത്. കേരളത്തിലെ പകൽ സമയത്തെ ശരാശരി താപനില 35 ഡിഗ്രിക്ക് മുകളിൽ ആണെന്ന് അറിയാമല്ലോ. കൂടുതൽ ആളുകൾ ലൈസൻസ് എടുത്താൽ കൂടുതൽ ഹരിത വാതകങ്ങൾ അന്തരീക്ഷത്തിൽ എത്താൻ ഇടയാകും. നമ്മുടെ ഭൂമി നശിക്കും. പൊതു ഗതാഗതം നന്നായി ഉപയോഗിക്കുക. എറണാകുളം പോലെയുള്ള നഗരത്തിൽ കാർ ഒടിക്കുന്നതിലും ഭേദം ഇറങ്ങി നടക്കുകയാണ്. ഇത്തരം സദ്ചിന്തകൾ മനസ്സിനെ മദിക്കുന്നത് കൊണ്ടാണ് ഞാൻ കാർ ഡ്രൈവിംഗ് ലൈസൻസ് എടുക്കാത്തത്. അതിനും പുറമേ നമ്മളെപ്പോലെയുള്ളവർ വാഹനം ഓടിച്ചാൽ അന്തരീക്ഷത്തിനു മാത്രമല്ല റോഡിൽ നടക്കുന്നവരുടെ ജീവനും ഹാനികരമാണ്.

ajith said...

പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണത്രെ

shajitha said...

thank u ajith sir for ur comment

viddiman said...

ഹ ഹ പോസ്റ്റ് വായിച്ച് ചിരിച്ച് അന്തം മറിഞ്ഞിരിക്കുകയായിരുന്നു. വിമൽ കുമാറിന്റെ കമന്റ് കൂടി കണ്ടപ്പോൾ പിടിച്ചാൽ കിട്ടാതായി.

എട്ട് എടുക്കുന്നതിനു പകരം 'രണ്ട് തവണ നാല് എടുത്താൽ മതിയോ സാറേ' എന്ന് ചോദിച്ച ഒരു നിർദോഷിയെ കുറിച്ച് കേട്ടിട്ടുണ്ട്.

സജിതാമാഠം അല്ലല്ലോ സജിതാമാഡം അല്ലേ ശരി ?

Harinath said...

ഡ്രൈവിംഗ് പഠിക്കാതെയാണ്‌ ടെസ്റ്റിന്‌ പോയത് അല്ലേ ? സ്റ്റിയറിംഗ് ആദ്യമായി കൈകാര്യം ചെയ്യുന്നത് ടെസ്റ്റിന്റെ സമയത്താണെന്ന് പറഞ്ഞത് ഞാൻ വിശ്വസിക്കുന്നില്ല. :)

എഴുത്ത് രസകരമായിരിക്കുന്നു...

pradeep nandanam said...

തലയണ മന്ത്രത്തിലെ ശ്രീനിവാസന്റെ ആരായിട്ടു വരും? നമ്മളീ പോളീടെക്നിക്ക് ഒന്നും പഠിക്കാത്തതുകൊണ്ട് ചോദിച്ചതാ.

shajitha said...

viddiman നല്ലൊരു തെറ്റ് കാണിച്ചു തന്നതിനു നന്ദി, ഞാന്‍ പഠിച്ച് പഠിച്ച് പണിക്കരാവുകയാണെന്നു തോന്നുന്നു.ഇത്രയും വലിയ ഒരു അക്ഷരപ്പിശക് വന്നല്ലോ. Harinath സ്റ്റിയറിംഗ് ഒറ്റക്കു കൈകാര്യം ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നെങ്കിലും സാര്‍ഒരിക്കലും തന്നിരുന്നില്ല, എന്‍റെ 2 കൈ പോരാഞ്ഞിട്ട്, സാറിന്‍റെ ഒരു കയ്യും അതിന്‍റെ മുകളില്‍ എപ്പോഴും കാണും.Pradeep Nandanam
നന്ദി വായിച്ചതിനും അഭിപ്രായത്തിനും

ഷൈജു നമ്പ്യാര്‍ said...

കലക്കി.... ആ ഇന്‍സ്പെക്ടര്‍ എന്നും നന്ദിയുള്ളവനായിരിക്കും... ഇപ്പോഴും ജീവനോടെയിരിക്കുന്നതിനു..

വേണുഗോപാല്‍ said...

ഇത് ഒരു ഒന്നൊന്നര ടെസ്റ്റ്‌ ആയി.
നന്നായി ചിരിച്ചു. നര്‍മ്മം വഴങ്ങുന്നുണ്ട്. എഴുത്ത് തുടരുക ... ആശംസകള്‍

കാല്‍പ്പാടുകള്‍ said...

നാട്ടിലെത്തിയാല്‍ license എടുക്കണം എന്ന് വെച്ചതാ.. അതൊരു തീരുമാനം ആയി

കൊമ്പന്‍ said...

ഒരു ലൈസെന്സുമില്ലാത്ത ലൈസെന്‍സ് എടുക്കല്‍ കൊള്ളാം ആശംസകല്‍

shajitha said...

Thank u sreeni and komban

shajitha said...

Thank u sreeni and komban

Sunais T S said...

:D

സാജന്‍ വി എസ്സ് said...

ലൈസന്‍സ് കിട്ടിയോ?

ടുവ്ഹീലര്‍ ലൈസന്‍സ് എടുക്കാന്‍ പോയപ്പോഴേ ഈ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ സ്വഭാവം എനിക്ക് പിടിച്ചില്ല,അതുകൊണ്ട് ഫൌര്‍ വ്ഹീലരിനു ഞാന്‍ അവരെ ബുദ്ധിമുട്ടിച്ചില്ല,അശാനംരെയും തേടി പോയില്ല..

പക്ഷെ ആ അഹങ്കാരം ഒന്നും ഗള്‍ഫില്‍ എത്തിയപ്പോള്‍ നടന്നില്ല...

asrus irumbuzhi said...

സാരല്യാട്ടോ ...ഞമ്മക്ക് അടുത്ത ടെസ്റ്റിനു ഉഷാറാക്കാം :)
നല്ല ആശംസകളോടെ
@srus..

shajitha said...

Thank u Asrus Irumbuzhi, sajan , sunais

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

..ഇന്‍സ്പെക്റ്റര്‍ എന്നെ കൈ വെക്കുന്നതിനു മുമ്പ് ഞാന്‍ ഓടി കാറില്‍ നിന്നും ഇറങ്ങി , ഓടി.. എന്ന് പറയുന്നതായിരിക്കും ശരി.
ബസ്സിലെ സംശയങ്ങളും ലഫ്റ്റും റൈറ്റും തുടങ്ങിയ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ വളരെ രസകരമായി പറഞ്ഞു.
ഇത് വായിച്ചപ്പോഴാണ് പണ്ട് ഒരു സോമേട്ടനെ ഡ്രൈവിംഗ് പഠിപ്പിച്ച കാര്യം ഓര്‍ത്തത്. സോമേട്ടന് താലൂക്ക്‌ ഓഫീസ്സില്‍ ജോലി. ലോങ്ങ്‌ ലീവെടുത്ത് ദുബായിലേക്ക് പോകുന്നതിന് മുന്നോടിയായാണ് ഡ്രൈവിംഗ് പഠിക്കാന്‍ വന്നത്. ആദ്യമൊക്കെ ബഹുമാനത്തോടെയാണ് തുടങ്ങിയത്. കുറെക്കഴിഞ്ഞപ്പോള്‍ ക്ഷമയുടെ കെട്ടുപോട്ടി. എന്തായാലും ഒടുവില്‍ സോമേട്ടന്‍ ഡ്രൈവിംഗ് പഠിച്ചു..
ആസ്വദിച്ചു.

shajitha said...

thank u muhammed sir, post vaayichathinu

Prakashan said...

sajitha, well , realistic, good and humorous, I am new blogger visit prakashanone.blogspot.com

Arifa said...

എന്റെ ദെജ്ജൂ..
ചിരിച് ചിരിച് ഞാൻ പരിസരം മറന്നുപോയി... എന്റെ ഓഫീസിലെ കമ്പ്യൂട്ടറിൽ ഞാനിത് വായിക്കുമ്പോൾ കാണുന്നവർ എനിക്ക് വട്ടായോന്നു വിചാരികുമെന്നു ഞാനും ഭയന്നു

Sangeeth K said...

എനിക്ക് ഓര്‍മ്മ വന്നത് 'തലയിണമന്ത്രം' എന്ന സിനിമയില്‍ മാമുക്കോയ ശ്രീനിവാസനെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന രംഗമാണ്... :-)
തകര്‍ത്തു ട്ടോ... :-)

shajitha said...

thank u sangeet

അൻവർ തഴവാ said...

മാഠം മാത്രമല്ല കുറെ അക്ഷര പിശാചു ഉണ്ട് മാഡം ..രസകരമായി എഴുതുന്നുണ്ട്

shajitha said...

thank u anwarsir

Sethunath UN said...

നന്നായിരിക്കുന്നു . ചിരിപ്പിച്ചു . :)

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ചിരിച്ചു നല്ലവണ്ണം

Unknown said...

ennalum ente shajitha itrayum kashtapetano nee annu padichathu, beekaram

സുധി അറയ്ക്കൽ said...

മൂന്നു വർഷം മുൻപ്‌ ഞാനും ഇതു പോലുള്ള ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ എട്ടും ,എച്ചും പാസ്സായി.കാര്യമൊന്നുമില്ല.കാര്യമൊന്നുമില്ല.സ്കൂട്ടർ മാത്രം ഓടിക്കാനേ അറിയൂ.

അന്നു ടെസ്റ്റ്‌ നടന്ന ദിവസം ഒരു സംഭവം ഓർക്കുന്നു.എന്റെ ഊഴം കഴിഞ്ഞു വന്ന മറ്റൊരു പയ്യൻ എം.എയ്റ്റി ഒാടിച്ചു മൈതാനത്തിന് വലം വെച്ചു ഇൻസ്പെക്റ്റരുടെ ജീപ്പിനു മുന്നിൽ ചെന്നു നിർത്തി.വണ്ടി നിർത്താനുള്ള സിഗ്നൽ കാണിച്ചത്‌ ഇടത്തേ കൈക്കായിപ്പോയി.
വിനയാന്വിതനായി നിന്ന ആ പയ്യന്റെ ഹൃദയം തകർത്ത അലർച്ച ആണ് പിന്നെ കേട്ടത്.

"ഇടതുകൈക്ക്‌ സിഗ്നൽ കാണിച്ചാൽ വണ്ടി നിർത്താൻ നിന്റെ അപ്പൻ വന്നു ക്ലച്ച് പിടിക്കുവോടാ.നീ പോയിട്ട്‌ ഒരു രണ്ടാഴ്ച കഴിഞ്ഞു വാ "എന്നു

സഫലമീയാത്ര said...

എന്നിട്ടെന്തായി? ലൈസന്‍സ് കിട്ടിയോ?

സുധി അറയ്ക്കൽ said...
This comment has been removed by the author.
Sethunath UN said...

Hahaha Kalakki
License edutho?

shajitha said...

athaanu nammude niyamam, License okke kitti, appothanne pettiyl atachuvechu

വിനോദ് കുട്ടത്ത് said...

രണ്ടാം വയനയാണ് ......കലക്കി കളറടിച്ചു.... ചങ്ങാതി ..... എഴുതണം ...... നര്‍മ്മത്തിന്‍റെ മര്‍മ്മം അതറിയാം ചങ്ങാതിക്ക്.....

shajitha said...

thank u vinod sir, sooryavismayathillode njangale eppozhum vismayippichukondirikkunnu thaankal

സുധി അറയ്ക്കൽ said...

ഒന്നൂൂടെ വായിച്ചു.എത്ര രസമായിട്ടാ എഴുതിയിരിക്കുന്നത്‌??


എന്നാൽ വേഗം വേഗം എഴുതു...

shajitha said...

sudhiye njan sammathichu, ethra nannayi rolsahippikkunnu

Cv Thankappan said...

ഇത്തരം സന്ദര്‍ഭങ്ങളില്‍ ടെന്‍ഷനൊക്കെ ഉണ്ടാവും.....
അടുത്തതവണ ശ്രദ്ധിക്കാം അല്ലേ?
രസകരമായി എഴുതി.
ആശംസകള്‍

shajitha said...

thank u thankappan sir

Unknown said...

nalllla thamashaaa miss.athilum chiri vannathu vimal kumar sir nte comment vaayichappozhaaaaaaaaa

shajitha said...

thank u so much greeshma, vayichathinum commentinum

unais said...

Left Rightപ്രശ്നം. ചോറുണ്ണുന്ന കയ്യേത് എന്ന് ചിന്തിച്ചാലല്ലാതെ എനിക്ക് റൈറ്റൊ ലെഫ്‌റ്റോ പറയാന്‍ കഴിയില്ല. എനിക്കും ചിലപ്പോള്‍ ഈ പ്രശ്നം ഉണ്ടാവലുണ്ട്.

ആദി said...

എന്നിട്ടിപ്പോ rightഉം ലെഫ്റ്റും പഠിച്ചോ? ഞാൻ പഠിച്ചു. എനിക്ക് ബേക്കും ആക്സിലേറ്ററും ആയിരുന്നു സാർ പഠിപ്പിക്കുന്ന സമയത്ത് മാറൽ. അതിന് സാർ ഇടക്കിടക്ക് തലക്ക് ഓരോന്ന് തരും. അങ്ങനെ അത് റെഡി ആയിട്ടോ.
നല്ല എഴുത്ത്. കുറേ ചിരിച്ചു. വായനക്കാരെ ചിരിപ്പിക്കാനുള്ള കഴിവ് ഇത്തക്കുണ്ട്. ആശംസകൾ

Unknown said...

shajitha madam, its too interesting to read...bt 1 thing v cant read it in outside or library counter....people or students must b misunderstand us....bcos of our laughing.....that much v will laugh....v cannot control ourselves...wat a humouristic writer u r....i like ur way of writing....is it ur real experiences ?

shajitha said...

misha thanks for your immense support thank you very much, plz cal me shajitha